50 കോടി, 100 കോടി സിനിമകൾ തുടങ്ങി മലയാളത്തിലെ ഭാഗ്യ നടിയായി മാറിക്കൊണ്ടിരിക്കുന്ന അഞ്ജലി നായർക്ക് ഈ വർഷം കൈ നിറയെ ചിത്രങ്ങൾ

No Rating
FB_IMG_1492375618437

വന്ന് വന്ന് , ഇപ്പൊ അഞ്ജലി ഇല്ലാത്ത സിനിമ ഇല്ലെന്നായി. അഭിനയിച്ച പടങ്ങൾ എല്ലാം തുടർച്ചയായി സൂപ്പർഹിറ്റാകുന്നതോടെ അഞ്ജലിക്ക് മലയാള സിനിമയിൽ അവസരങ്ങളും കൂടി തുടങ്ങിയതാണ് ഇതിന് കാരണം. ഭാഗ്യമുള്ള നടി എന്ന വിശേഷണമാണ് അഞ്ജലി നായർക്ക് സിനിമ ലോകം നല്കുന്ന പുതിയ വിശേഷണം.

മുൻപൊക്കെ ചെറിയ വേഷങ്ങളിൽ ഒതുങ്ങിയ അഞ്ജലി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് ബെൻ പോലെ സാമൂഹ്യ പ്രസക്തിയുള്ള ചിത്രങ്ങളിൽ അഭിനയിച്ചതിലൂടെയാണ്.
ഇപ്പൊ ബ്ലോക്ക് ബസ്റ്റർ ആയ പ്രിയദർശൻ ചിത്രമായ ഒപ്പത്തിൽ ലാലേട്ടന്റെ പെങ്ങളുടെ വേഷത്തിലും, സാക്ഷാൽ പുലിമുരുകനിൽ ലാലേട്ടന്റെ ചെറുപ്പത്തിലെ അമ്മയായും തകർത്തഭിനയിച്ചു 100 കോടി ക്ലബ്ബിലും, 50 കോടി ക്ലബ്ബിലുമൊക്കെ നിറയെ ചിത്രങ്ങളുള്ള അപൂർവ്വം ഭാഗ്യം ചെയ്ത നടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ് അഞ്ജലി നായർ.

FB_IMG_1492375588406
പുലിമുരുകന്റെ 150 ദിനാഘോഷത്തിൽ നടൻ മുകേഷിൽ നിന്നും മൊമെന്റോ ഏറ്റുവാങ്ങുന്ന അഞ്ജലി.

ഇപ്പൊ ആ വിജയ കുതിപ്പ് സിദ്ധാർത്ഥ ശിവയുടെ സംവിധാനത്തിൽ ഒരുങ്ങിയ നിവിൻ പോളി ചിത്രം ” സഖാവിൽ ” വരെ എത്തി നിൽക്കുന്നു. സഖാവും തീർത്തും പോസിറ്റീവ് റെസ്പോൺസുമായി മറ്റൊരു ബ്ലോക്ക് ബസ്റ്റർ ആകുമ്പോൾ അഞ്ജലിയുടെ സിനിമ ഭാഗ്യത്തിന് അടിവരയിടുന്നു എന്ന് കരുതാം. ഇനിയും ഈ നടിയുടെ സാന്നിധ്യമുള്ള ഒരുപാട് നല്ല സിനിമകൾ കൂടി മലയാളത്തിനു ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Powered by Facebook Comments

0 thoughts on “50 കോടി, 100 കോടി സിനിമകൾ തുടങ്ങി മലയാളത്തിലെ ഭാഗ്യ നടിയായി മാറിക്കൊണ്ടിരിക്കുന്ന അഞ്ജലി നായർക്ക് ഈ വർഷം കൈ നിറയെ ചിത്രങ്ങൾ”

Leave a Reply

Your email address will not be published. Required fields are marked *

Switch to

/* ]]> */