മലയാള സിനിമയിലെ കുട്ടി താരങ്ങളുടെ കിടിലൻ പെർഫോർമൻസുകൾക്ക് പിന്നിലെ മാന്ത്രിക കൈ ആരുടേതാണെന്ന് അറിയാമോ ?

No Rating
FB_IMG_1490620553794

ഈ അടുത്ത കാലത്തിറങ്ങിയ മലയാള സിനിമകളിലെ കുട്ടി താരങ്ങളുടെ തകർപ്പൻ പ്രകടനത്തിന് പിന്നിലെ രഹസ്യമെന്താണെന്നു ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ ഉള്ളൂ…
കോഴിക്കോട്ടുകാരൻ വിജേഷ് എന്ന ആക്ടിംഗ് ട്രെയിനർ.
നാടക കളരികളിലൂടെ കുട്ടികളുടെ ഉള്ളിലെ പ്രതിഭ പുറത്തുകൊണ്ടുവരാൻ കുട്ടികളുടെ വിജേഷ് മാഷിനു അധികം സമയമൊന്നും വേണ്ട. സ്കൂൾ ഓഫ്‌ ഡ്രാമയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം അഭിനയ പരിശീലനം പ്രൊഫഷനായി സ്വീകരിച്ച വിജേഷ് ഇന്നു മലയാള സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത ഒരംഗമായി മാറിക്കഴിഞ്ഞു.

കുട്ടികളുമായുള്ള അങ്കം, അതും കോടികൾ മുതൽ മുടക്കുള്ള ചിത്രങ്ങൾ, ഏതൊരു നിർമ്മാതാവിന്റെയും ചങ്കിടിപ്പൊന്നു കൂടും . എന്നാൽ ആ ചങ്കിടിപ്പ് കുറയ്ക്കാൻ ഉള്ള മാന്ത്രിക വിദ്യ വിജേഷിന്റെ കയ്യിലുണ്ട്.

ഗോൾഡ്‌ കോയിൻസ് ഒരുപാട് കുട്ടി കലാകാരന്മാർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ്, എബി എന്ന ചിത്രത്തിലെ കുട്ടി എബിയും, കട്ടപ്പനയിലെ ഹൃതിക് റോഷനിലെ കുട്ടി ഋതിക് റോഷനുമൊക്കെ ഗോൾഡ്‌ കോയിൻസിലും അണിനിരക്കുന്നുണ്ട്. ഇവരിൽ പലരുടെയും ആദ്യ ചിത്രവും ഗോൾഡ്‌ കോയിൻസ് തന്നെയാണ്. ഇവരെ ഒക്കെ കഥാപാത്രങ്ങളായി മാറ്റിയെടുക്കുന്നതിൽ സംവിധായകൻ പ്രമോദ് ഗോപാലിനൊപ്പം വലിയൊരു പങ്ക് വഹിച്ചയാളാണ് വിജേഷ്. ഇന്നവരൊക്കെ താരങ്ങളായി മാറിയിട്ടുണ്ടെങ്കിൽ, അവരുടെയൊക്കെ പ്രകടനങ്ങൾ കാഴ്ചക്കാരന്റെ മനസ്സ് കീഴടക്കിയിട്ടുണ്ടെങ്കിൽ വിജേഷ് മാഷിന്റെ മാന്ത്രികത അതിനു കൂട്ടായുണ്ട്…

ഗോൾഡ്‌ കോയിൻസ് റിലീസാകുമ്പോൾ വിജേഷിന്റെ ശിക്ഷണത്തിൽ പരിശീലിച്ച കുട്ടി പട്ടാളങ്ങളുടെ കിടിലൻ പ്രകടനങ്ങൾ തന്നെ നിങ്ങൾക്ക് കാണാനാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കാം… ഈ സ്വർണ്ണ നാണയങ്ങൾക്കായി..
Like –>
Gold Coins Official Facebook Page

Comments

comments

Powered by Facebook Comments

0 thoughts on “മലയാള സിനിമയിലെ കുട്ടി താരങ്ങളുടെ കിടിലൻ പെർഫോർമൻസുകൾക്ക് പിന്നിലെ മാന്ത്രിക കൈ ആരുടേതാണെന്ന് അറിയാമോ ?”

Leave a Reply

Your email address will not be published. Required fields are marked *

Switch to

/* ]]> */