മലയാളികളുടെ മനസ്സറിഞ്ഞ ഗുസ്തി കഥയുമായി ” ഗോദ ” യുടെ പണി തുടങ്ങി, ടോവിനോയും, രഞ്ജി പണിക്കരും മസിലും പെരിപ്പിച്ചെത്തുന്നു, ഇത്തവണ ഒരു കിടിലൻ മല്ല യുദ്ധം പ്രതീക്ഷിക്കാം

No Rating
FB_IMG_1490293213651

ഗുസ്തിക്കാരെ അതിയായി സ്നേഹിക്കുന്ന പാരമ്പര്യമാണ്‌ മലയാളിക്ക്‌ എന്നുമുണ്ടായിരുന്നത്‌. അതിനാല്‍ മുൻപ് കേരളത്തില്‍ നിരവധി ഗുസ്തിക്കാരും അവര്‍ക്ക്‌ മെയ്ക്കരുത്ത്‌ തെളിയിക്കാനുള്ള അനവധി ഗോദകളും കേരളത്തിലുണ്ടായിരുന്നു. മലയാള സിനിമയിലും ഒരു കാലത്ത് ഈ ഭ്രമം നിറഞ്ഞു നിന്നിരുന്നു. ഗുസ്തിയെ മനം നിറയെ സ്നേഹിച്ച മലയാളികള്‍ ഗുസ്തി പ്രമേയമാക്കിയ ഒരുപാട് സിനിമകൾ വിജയിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ മുത്താരം കുന്ന്‌ പി. ഒ, ഒരിടത്തൊരു ഫയൽവാൻ എന്നീ ചിത്രങ്ങൾ ഇന്നും മലയാളികളുടെ ഫേവറേറ്റ് ആണ്.
FB_IMG_1490293196383
ഷോർട്ട് ഫിലിമിലൂടെ സിനിമയിലെത്തി തന്റെ ആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റാക്കിയ ബേസിൽ ജോസഫിന്റെ സംവിധാനത്തിലാണ് മലയാളത്തിലേക്ക് ഗുസ്തി പ്രമേയമാക്കിയ ” ഗോദ ” ഒരുങ്ങുന്നത്. കുഞ്ഞി രാമായണമെന്ന ആദ്യ ചിത്രം ജനപ്രിയമാക്കി മാറ്റിയ ആത്മവിശ്വാസത്തിലാണ് ബേസിൽ രണ്ടാമത്തെ ചിത്രവും ഒരുക്കുന്നത്. പക്ഷെ ഗോദയുടെ ടീസർ കണ്ടവർക്കറിയാം ഇത് വെറുമൊരു ഗുസ്തി പടം മാത്രമല്ല, ഗോദയിലെ വീറിന്റെയും വാശിയുടെയും കഥ മാത്രമാകില്ല ഇതെന്ന്. മറിച്ചു സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും, വാശിയുടെയും, കഷ്ടപ്പാടിന്റെയും ഒക്കെ ഒരു നൂറു കഥ പറയാൻ ഗോദയ്ക്കുണ്ടാകും. പലരും മറന്നു തുടങ്ങിയ ആ പഴയ ഗോദയും, ഗുസ്തിക്കാരും, വീണ്ടും മലയാളത്തിലേക്ക് തിരികെ വരുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും വലുതാണ്‌.
FB_IMG_1490293218122
യുവാക്കളുടെ ഹരമായ ടോവിനോയും, പഞ്ച് ഡയലോഗുകൾ കൊണ്ട്, പിന്നണിയിലും, ഓൺ സ്ക്രീനിലും കയ്യടി വാങ്ങിക്കൂട്ടിയ രഞ്ജി പണിക്കരും പ്രധാന വേഷത്തിലെത്തുമ്പോൾ ആ കാത്തിരിപ്പിന് മധുരവുമേറുന്നു. ബോളിവുഡ് നടി വമിക ഗബ്ബിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്‌. അജു വർഗീസ്‌, ഷൈൻ ടോം ചാക്കോ, മാമുക്കോയ, ബിജുക്കുട്ടൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗുസ്തി പ്രമേയമാക്കിയ അടുത്തിടെ റിലീസായ ബോളിവുഡ് മസിൽഖാൻ സൽമാൻ ഖാന്റെ ” സുൽത്താനും “, മിസ്റ്റർ പെർഫക്ഷനിസ്റ്റ് അമീർഖാന്റെ ” ” ഡങ്കലുമൊക്കെ ” കേരളത്തിലും വലിയ സ്വീകാര്യത നേടിയ ചിത്രങ്ങളായിരുന്നു. വലിയ ബോക്സോഫീസ് വിജയങ്ങളുമായിരുന്നു ഇവ.
ഇത്തരത്തിൽ ഒരു ഗുസ്തി ചിത്രം മലയാളത്തിലും വരികയാണെന്ന് അറിയുമ്പോൾ തന്നെ ഓരോ സിനിമ പ്രേമിയും വലിയ കാത്തിരിപ്പിലാണ്. ഗോദ മലയാള സിനിമയിൽ പുതിയ ചരിത്രം രചിക്കുമോ ? ടോവിനോയുടെ കരിയറിൽ ഏറ്റവും വലിയ വിജയമായി ഗോദ മാറുമോ? ഇങ്ങനെ ഓരായിരം ചോദ്യങ്ങളുമായി ഗോദ തിയേറ്ററിലെത്താനായി കാത്തിരിക്കുകയാണ്. ഈ പ്രതീക്ഷകൾ തെറ്റിയില്ലെങ്കിൽ മലയാളികളുടെ ഫേവറേറ്റ് ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് ഗോദയും ഇടം പിടിക്കുമെന്നു സംശയം വേണ്ട.

E4 എന്റർറ്റൈന്മെന്റസിന്റെ ബാനറിൽ മുകേഷ് ആർ മേത്ത നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് രാകേഷ് മണ്ടോടിയാണ് ,വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിരയിലൂടെ മലയാള സിനിമയിൽ ചുവടുവെച്ച രാകേഷിന്റെ രണ്ടാമത്തെ ചിത്രമാണ് ഗോദ. ഷാൻ റഹ്മാൻ സംഗീതവും, വിഷ്ണു ശർമ്മ ഛായഗ്രഹണവും നിർവഹിക്കുന്നു. ചിത്രസംയോജനം അഭിനവ് സുന്ദർ നായക്.

Comments

comments

Powered by Facebook Comments

You may also like...

0 thoughts on “മലയാളികളുടെ മനസ്സറിഞ്ഞ ഗുസ്തി കഥയുമായി ” ഗോദ ” യുടെ പണി തുടങ്ങി, ടോവിനോയും, രഞ്ജി പണിക്കരും മസിലും പെരിപ്പിച്ചെത്തുന്നു, ഇത്തവണ ഒരു കിടിലൻ മല്ല യുദ്ധം പ്രതീക്ഷിക്കാം”

Leave a Reply

Your email address will not be published. Required fields are marked *

Switch to

/* ]]> */