ശ്രീശാന്ത് നായകനായെത്തുന്ന ” ടീം 5 ” നായി കാത്തിരിക്കാനുള്ള കാരണങ്ങൾ

No Rating
FB_IMG_1488803515788

ഓരോ ചിത്രങ്ങളും കാണാൻ ഓരോ പ്രേക്ഷകനും കാത്തിരിക്കുന്നതിനു പിന്നിൽ ഒരുപാട് കാരണങ്ങളുണ്ടാകും, അവരവരുടെ താല്പര്യങ്ങൾക്കിണങ്ങിയ വിഭാഗത്തിൽപെട്ടവയാണോ, ആസ്വാദന നിലവാരത്തിന് അനുസരിച്ചുള്ളവയാണോ.. അതോ താൻ ആരാധിക്കുന്ന നടന്റെയോ, സംവിധായകന്റെയോ ചിത്രമാണോ, എന്തിനേറെ പറയുന്നു ഒരു സിനിമ പോസ്റ്റർ പോലും കാഴ്ചക്കാരനെ സിനിമയിലേക്ക് ആകർഷിക്കാറുണ്ട്, അത്തരത്തിൽ ഒരു പ്രേക്ഷകൻ ശ്രീശാന്ത് ആദ്യമായി അഭിനയിക്കുന്ന ചിത്രമായ ടീം 5 കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്തായിരിക്കും അതിനു പിന്നിലെ കാരണങ്ങൾ എന്ന് നോക്കാം

FB_IMG_1488803504496

ആദ്യം തന്നെ ഇന്ത്യൻ ക്രിക്കറ്റിലെ മലയാളത്തിന്റെ സാന്നിധ്യമായി ശോഭിച്ച ” ശ്രീശാന്ത് ” നായകനാകുന്ന ആദ്യ ചിത്രമെന്ന നിലയിൽ ” ടീം 5 ” ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. എന്നാൽ മലയാള സിനിമയ്ക്ക് ” ടീം 5 ” നല്കുന്ന പ്രതീക്ഷകൾ അതിലും മുകളിലാണ് .

മലയാളത്തിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത ” Sports Adventure ” ഗണത്തിൽപ്പെടുത്താവുന്ന ചിത്രമാണ് ടീം 5 അതുകൊണ്ട് തന്നെ യുവാക്കളുടെ ഹരമായി ഈ ചിത്രം മാറുമെന്നു ഉറപ്പാണ്‌ .

FB_IMG_1488803587984

ചിത്രത്തിലെ ഗാനങ്ങളും , ടീസറുമൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി കഴിഞ്ഞു. ശ്രീശാന്തിനു പുറമേ ,നിക്കി ഗൽറാണി , പേളി മണി , മകരന്ത് ദേശ്പാണ്ഡെ , ബിജുക്കുട്ടൻ എന്നിവരുടെ സാനിധ്യവും ഈ ചിത്രത്തിന്റെ പ്രതീക്ഷകൾ വർധിപ്പിക്കുന്നു. ഏറെ റിസ്‌ക്കുകൾ നിറഞ്ഞ പല രംഗങ്ങളും ടീസറിലും, ട്രെയിലറിലും കാണാം. അവയൊക്കെ എങ്ങനെയാണ് ശ്രീശാന്തിനെപ്പോലെയുള്ള പുതുമുഖ നടന്മാര് കൈകാര്യം ചെയ്തിരിക്കുന്നത് എന്ന് ആശ്ചര്യം ഉളവാക്കുന്ന കാര്യങ്ങളാണ്. ഇത്തരത്തിൽ ഒരുപാട് കാരണങ്ങൾ ഈ ചിത്രം കാണാനായി കാത്തിരിക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നവയാണ്. എന്തായാലും കാത്തിരിക്കാം മലയാളത്തിലെ ആദ്യത്തെ സ്പോർട്സ് അഡ്‌വെഞ്ചർ ചിത്രത്തിനായി.

http://ചിത്രത്തിന്റെ അടിപൊളി ട്രെയിലർ ഇനിയും കാണാത്തവരുണ്ടെങ്കിൽ കണ്ട് നോക്കു..

Comments

comments

Powered by Facebook Comments

0 thoughts on “ശ്രീശാന്ത് നായകനായെത്തുന്ന ” ടീം 5 ” നായി കാത്തിരിക്കാനുള്ള കാരണങ്ങൾ”

Leave a Reply

Your email address will not be published. Required fields are marked *

Switch to

/* ]]> */