ഹോളിവുഡ് സിനിമളെ വെല്ലാൻ ബാഹുബലി 2; ക്ലൈമാക്സിന് വേണ്ടി മാത്രം 30 കോടി

എസ് എസ് രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ക്ലൈമാക്സിലേക്ക് കടന്നു. ക്ലൈമാക്സ് ചിത്രീകരണത്തിന് മാത്രമായി വമ്പൻ തുകയാണ് ചെലവാക്കുന്നത്. ആദ്യ ഭാഗത്തിൽ ക്ലൈമാക്സിനു ചിലവഴിച്ചത് 15 കോടി ആയിരുന്നുവെങ്കിൽ രണ്ടാം ഭാഗത്തിന് 30 കോടിയാണ് ചെലവഴിക്കുന്നത് .
ആദ്യഭാഗത്തിനുതന്നെ വിദേശരാജ്യങ്ങളിൽനിന്നുപോലും വൻസ്വീകാര്യതയാണ് ലഭിച്ചത്,
വലിയൊരു സസ്പെൻസോടെ അവസാനിപ്പിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഇന്ത്യൻ സിനിമ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുകയാണ്,
ക്ലൈമാക്സിനുവേണ്ടി മാത്രം 30 കോടി രൂപ മുടക്കുന്ന രണ്ടാം ഭാഗം ഹോളിവുഡ് സിനിമളെ വെല്ലുന്നതായിരിക്കുമെന്ന് പ്രതീക്ഷിക്കാം
പത്ത് ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കുക. ക്ലൈമാക്സിന് വേണ്ടി തമന്ന കുതിര സവാരി അഭ്യസിക്കുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. ക്ലൈമാക്സില്‍ തമന്നയുടെ ആക്ഷന്‍ രംഗങ്ങളുണ്ടാകുമെന്നാണ് അറിയുന്നത്.
ജൂണ്‍ 13ന് ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം ആരംഭിക്കും. ഹൈദരാബാദില്‍ വച്ചാണ് ചിത്രീകരണം. ആദ്യ ഭാഗത്തേക്കാള്‍ ഏറെ പ്രത്യേകതകളോടെ ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷമാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.
പ്രഭാസ്, റാണ ദഗ്ഗുപതി, അനുഷ്ക, തമന്ന, രമ്യ കൃഷ്ണന്,സത്യരാജ്, എന്നിവരാണ് ചിത്രത്തിന്റെ ക്ലൈമാക്സില്‍.
Comments
Powered by Facebook Comments
-
Previous ഫഹദ് ഫാസിലും ചാക്കോച്ചനും ആദ്യമായി ഒരുമിക്കുന്നു നായികയായി പാര്‍വ്വതി
-
Next ‘ലെൻസ്’ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തും
0 thoughts on “ഹോളിവുഡ് സിനിമളെ വെല്ലാൻ ബാഹുബലി 2; ക്ലൈമാക്സിന് വേണ്ടി മാത്രം 30 കോടി”