ഫഹദ് ഫാസിലും ചാക്കോച്ചനും ആദ്യമായി ഒരുമിക്കുന്നു നായികയായി പാര്‍വ്വതി

No Rating
PicsArt_06-14-08.59.30

പ്രശസ്ത ഫിലിം എഡിറ്റർ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വതി നായികയായെത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ , കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ നായകനാകുമെന്നും റിപ്പോര്‍ട്ടുകളെത്തിയിരുന്നു , എന്നാല്‍ ചാക്കോച്ചന്‍ മാത്രമല്ല ഫഹദ് ഫാസിലും ചിത്രത്തില്‍ നായക വേഷത്തിലുണ്ട് എന്നതാണ്‌ പുതിയ വാർത്ത. ചാര്‍ലിക്കു ശേഷം പാര്‍വതി അഭിനയിക്കുന്ന ചിത്രമാണ്‌ ഇത്. എന്ന് നിന്റെ മൊയ്തീനും , ചാർളിയും വമ്പൻ വിജയമായി മാറിയതോടെ വളരെ സെലെക്റ്റീവായി മാറിയിരിക്കുകയാണ് പാർവതി . അതിനാൽ അടുത്തിടെയായി മറ്റു ചിത്രങ്ങൾ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല .

PicsArt_06-14-08.59.53

മലയാളത്തിന്റെ ക്ലാസിക് ഹിറ്റ് മേക്കറായ ഫാസില്‍ രണ്ടു കാലഘട്ടങ്ങളിലായി അവതരിപ്പിച്ച നായകന്‍മാരാണ് ഫഹദും, കുഞ്ചാക്കോ ബോബനും. രണ്ടു പേരുടെയും കരിയറില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ ഏറെയുണ്ടായെങ്കിലും ഇപ്പോള്‍ ഇരുവരും സജീവമായിത്തന്നെ സിനിമയില്‍ നില്‍ക്കുന്നു. ആദ്യമായാണ് ഇരുവരും ഒന്നിച്ച് ഒരു ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്.

ഇറാഖിലെ ആഭ്യന്തര കലഹങ്ങളില്‍ പെട്ടുപോകുന്ന മലയാളി നഴ്‌സുമാരെ കുറിച്ചാണ് ചിത്രം പറയുന്നത്.. ആന്റോ ജോസഫ് ഫിലിം കമ്പിനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിനായി പി വി ഷാജി കുമാറും മഹേഷ് നാരായണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

ഓഗസ്റ്റില്‍ എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും. ഹൈദരാബാദ്, ദുബായ്, ബാഗ്ദാദ് എന്നിവടങ്ങളിലാണ് ചിത്രീകരണം. ഇത് ആദ്യമായാണ് ഒരു മലയാള സിനിമ ബാഗ്ദാദില്‍ ചിത്രീകരിക്കുന്നത്.

Comments

comments

Powered by Facebook Comments

0 thoughts on “ഫഹദ് ഫാസിലും ചാക്കോച്ചനും ആദ്യമായി ഒരുമിക്കുന്നു നായികയായി പാര്‍വ്വതി”

Leave a Reply

Your email address will not be published. Required fields are marked *

Switch to

/* ]]> */