തീര്‍ച്ചയായും കണ്ടിരിക്കേണ്ട മലയാളത്തിലെ അഞ്ച് രാഷ്ട്രീയ സിനിമകള്‍

No Rating
PicsArt_06-11-10.39.31

കേരളത്തിലെ രാഷ്ട്രീയ സ്ഥിതിയെ പശ്ചാത്തലമാക്കി ഒത്തിരി മലയാള സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്.
കമ്മീഷണര്‍, ദ കിങ്, ഏകലവ്യന്‍, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ജനാധിപത്യം, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങളിലൊക്കെ രാഷ്ട്രീയം പ്രധാന ഘടകമായിരുന്നു. എന്നാല്‍ സന്ദേശം, പഞ്ചവടിപ്പാലം പോലുള്ള ചിത്രങ്ങളാണ് കേരളത്തിലെ യഥാര്‍ത്ഥ രാഷ്ട്രിയം ചിത്രീകരിച്ചത്. അത്തരം ചിത്രങ്ങള്‍ എക്കാലവും മികച്ച രാഷ്ട്രീയ ചിത്രങ്ങളായി തന്നെ നിലനില്‍ക്കുന്നു.
ഒടുവില്‍ ഇപ്പോള്‍ സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി എന്ന ചിത്രം വരെ വന്നു നില്‍ക്കുന്നു മലയാളത്തിലെ രാഷ്ട്രീയ ചിത്രങ്ങള്‍. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഒഴിവു ദിവസത്തെ കളിയില്‍ കേരളത്തിലെ സമകാലിക രാഷ്ട്രീയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.
ഇവിടെയിതാ മലയാളത്തിലെ എക്കാലത്തെയും മികച്ച അഞ്ച് രാഷ്ട്രീയ ചിത്രങ്ങള്‍,

1.പഞ്ചവടിപ്പാലം (1984)
PicsArt_06-11-10.08.30
കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രങ്ങളെ കുറിച്ച് പറയുമ്പോള്‍ ഏറ്റവും ആദ്യം പഞ്ചവടിപ്പാലത്തെ കുറിച്ച് തന്നെ പറയണം. മികച്ചൊരു ആക്ഷേപഹാസ്യ ചിത്രം കൂടെയാണിത്. ഒരു പഞ്ചായത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തെ കുറിച്ചാണ് പറയുന്നത് എങ്കില്‍ കൂടെ, അത് കേരളത്തിലെ രാഷ്ട്രീയ രീതികളാണെന്ന് കാഴ്ചക്കാര്‍ക്ക് മനസ്സിലാവും

2.സന്ദേശം (1991)

PicsArt_06-11-10.20.03

മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ ആകേഷപഹാസ്യ ചിത്രമേതാണെന്ന് ചോദിച്ചാല്‍ ഒട്ടും ആലോചിക്കാതെ പറയും സന്ദേശം. രാഷ്ട്രീയത്തെ കുറിച്ച് ഒന്നും അറിയാത്ത ചെറുപ്പക്കാര്‍ക്കുള്ള സന്ദേശമാണ് ചിത്രം.

3.ലാല്‍സലാം (1990)

PicsArt_06-11-10.20.42

മൂന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവിതമാണ് ചിത്രം. കമ്യൂണിസ്റ്റ് പാര്‍ട്ടിയും രൂപീകരണകാലത്തെ പോരാട്ടങ്ങളെ കുറിച്ചും ആവേശത്തെ കുറിച്ചുമൊക്കെയാണ് ചിത്രം സംസാരിച്ചത്. കെആര്‍ ഗൗരിയമ്മയുടെയും ടിവി തോമസിന്റെയും ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലാല്‍സലാം എന്ന ചിത്രമൊരുക്കിയത്

4.നയം വ്യക്തമാക്കുക (1991)

PicsArt_06-11-10.19.28

മമ്മൂട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സുകുമാരന്‍ ആയിട്ടെത്തുന്നത്. കേരളം ഭരിയ്ക്കുന്ന മുഖ്യമന്ത്രിയാണ് സുകുമാരന്‍. അദ്ദേഹത്തിന്റെ ഭാര്യ സ്വന്തം ഇഷ്ടപ്രകാരം ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുന്നു. ഇത് സുകുമാരന്റെ ഔദ്യോഗിക ജീവിതത്തെ ബാധിയ്ക്കുന്നു. കുടുംബം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ കുറിച്ചാണ് ചിത്രം പറയുന്നത്.

5.തലസ്ഥാനം (1992)

PicsArt_06-11-10.16.24

കാമ്പസ് രാഷ്ട്രീയത്തില്‍ തുടങ്ങുന്ന തലസ്ഥാനത്തിന്റെ കഥ. വെറുമൊരു രാഷ്ട്രീയ ചിത്രമെന്നതിലുപരി ഒരു ത്രില്ലറാണ് ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ എഴുതിയത് രണ്‍ജി പണിക്കറാണ്.

Comments

comments

Powered by Facebook Comments

0 thoughts on “തീര്‍ച്ചയായും കണ്ടിരിക്കേണ്ട മലയാളത്തിലെ അഞ്ച് രാഷ്ട്രീയ സിനിമകള്‍”

Leave a Reply

Your email address will not be published. Required fields are marked *

Switch to

/* ]]> */