പ്രേമിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു …

No Rating
9562295032

‘വ്യതസ്തതകള്‍ ഒന്നുമില്ലാത്ത ചിത്രം’ എന്ന ടാഗ് ലൈനോട് കൂടിയാണ് പ്രേമം നമുക്ക് മുന്നില്‍ എത്തിയത്.എന്നാല്‍ അത് തെറ്റാണെന്ന് തെളിയിക്കുകയായിരുന്നു ചിത്രത്തിന്‍റെ രണ്ടാം ദിവസം മുതല്‍.ടീസറും ട്രൈലെറും ഓണ്‍ ലൈന്‍ പ്രോമോഷനുകളും ഒന്നും ഇല്ലാതെ മലയാളക്കരയില്‍ വീണ്ടും ഒരു ചിത്രം തരംഗം സൃഷ്ടിച്ചപ്പോള്‍ പ്രേമം വ്യതസ്തത എന്ന വാക്ക് അര്‍ഹിക്കുന്നതാണെന്ന് സമ്മതിക്കേണ്ടി വന്നു.സോഷ്യല്‍ മീഡിയകളില്‍ പിന്നീട് കണ്ടത് പ്രേമിക്കുന്നതിനെക്കാള്‍ ‘പാടാണ് പ്രേമത്തിന്റെ ടിക്കറ്റ്‌ കിട്ടാന്‍ എന്ന കുറിപ്പുകളാണ്’.മേരിയേയും മലരിനെയും സെലിനെയും മലയാളിക്ക് സമ്മാനിച്ച അല്‍ഫോന്‍സ്‌ പുത്രന്‍ എന്ന സംവിധായകന്‍ മനസിലാക്കി തന്നത് ഒരു സംവിധായകന്‍റെ ക്രാഫ്റ്റ് മനസിലാക്കാന്‍ അവാര്‍ഡ്‌ ചിത്രങ്ങള്‍ വേണ്ട എന്നാണ്.മലയാള സിനിമയില്‍ നിവിന്‍ എന്ന നടന് ആരാധകലക്ഷങ്ങളെ ഉണ്ടാക്കിയ ചിത്രം മാത്രമല്ല ഇത്, മീശ വച്ചാല്‍ ചെറുപ്പക്കാരനായും മീശ വടിച്ചാല്‍ പയ്യനായും അഭിനയിക്കാന്‍ കഴിയുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നത് കൂടിയായിരുന്നു!!.’മലരേ’ എന്ന ഗാനമാലപിച്ച വിജയ്‌ യേശുദാസും തൊട്ടതെല്ലാം പൊന്നാക്കിയ അന്‍വര്‍ റഷീദും ചിത്രത്തിന് മുതല്‍ക്കൂട്ടായി.പ്രേമത്തിന്‍റെ അലയൊലികള്‍ തീരും മുന്പേ ചിത്രം തമിഴിലും തെലുങ്കിലും റീമേക്ക് ചെയ്യാന്‍ ആരംഭിച്ചു. ഈ സിനിമയുടെ വിജയത്തില്‍ ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരോര്‍ത്തര്‍ക്കും അവരുടെതായ പങ്കുണ്ട്. സൗഹൃദത്തില്‍ പിറന്ന ഈ സിനിമ ഒരു വര്‍ഷം തികയുമ്പോള്‍ ഇനിയും നല്ല സിനിമകള്‍ ഇവരില്‍ നിന്ന് നമുക്ക് പ്രതീക്ഷിക്കാം..

Comments

comments

Powered by Facebook Comments

0 thoughts on “പ്രേമിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു …”

Leave a Reply

Your email address will not be published. Required fields are marked *

Switch to

/* ]]> */