വിഷ്വല്‍ ട്രീറ്റ് ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി സ്കൂള്‍ ബസിന് ടിക്കറ്റ് എടുക്കാം –

No Rating
SOUTH INDIAN FILMS REVIEW copy

നിരൂപണം വായിക്കാം

കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ “സ്കൂള്‍ ബസ് “റോഷന്‍ ആണ്ട്രൂസിന്‍റെ എട്ടാമത്തെ ചിത്രമാണ് . ബോബി സഞ്ജയ്‌ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് . ചിത്രത്തിലെ ഗാങ്ങള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു .എ വി എ പ്രൊഡക്ഷന്‍സിന്‍റെ ബാന്നെറില്‍ എ വി അനൂപാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സെന്‍ട്രല്‍ പിക്ചേര്‍സ് ചിത്രത്തിന്‍റെ വിതരണം നിര്‍വ്വഹിച്ചിരിക്കുന്നു.

കാസ്റ്റിംഗ് :
കുഞ്ചാക്കോ ബോബന്‍ – എസ് ഐ ഗോപകുമാര്‍
ജയസൂര്യ – ജോസഫ്‌
അപര്‍ണ്ണ ഗോപിനാഥ് – അപര്‍ണ്ണ
ആകാശ് മുരളീധരന്‍ – അജോയ് ജൊസഫ്
ആഞ്ചലീന റോഷന്‍

കഥ :

കൊച്ചി നഗരത്തിലെ ഒരു ഫ്ലാറ്റില്‍ ബിസ്സിനെസ്സില്‍ ശ്രദ്ധിച്ച് ജീവിക്കുന്ന ഒരു നാലംഗ കുടുംബത്തെ ചുറ്റി പറ്റിയാണ് സ്കൂള്‍ ബസിന്റെ കഥ ആരംഭിക്കുന്നത്, ജോസെഫിന്റെയും ( ജയസൂര്യ ) അപര്‍ണയുടെയും( അപര്ണ്ണ ഗോപിനാഥ് ) മക്കളാണ് അജോയും , അഞ്ചലീനയും . ബിസിനസ് തിരക്കുകള്‍ക്കിടയില്‍ മക്കളുടെ കാര്യങ്ങള്‍ക്ക്
വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ ജോസെഫിനും , അപര്‍ണ്ണയ്ക്കും സാധിക്കുന്നില്ല. മക്കളെ നോക്കുവാനും , വീടിലെ ജോലിക്കുമായി ഒരു വേലക്കാരിയെക്കൂടി വീട്ടില്‍ നിര്‍ത്തിയിട്ടുണ്ട് . എന്നാല്‍ ദിവസവും സ്കൂളിലെ കുട്ടികളുമായി ഉണ്ടാകുന്ന കൂട്ടുകെട്ടിന്റെയും , പിന്നീടുണ്ടാകുന്ന പ്രശ്നങ്ങളുടെയും പേരില്‍ അജോയ്ക്ക് ഉണ്ടാകുന്ന ചില മാനസിക സമ്മര്‍ദങ്ങള്‍ ആ കുട്ടിയെ ഒരു വലിയ കുഴപ്പത്തില്‍ കൊണ്ടെത്തിക്കുന്നു . ഈ പ്രശ്നം പരിഹരിക്കാനുള്ള പിന്നീടുള്ള ഒരു യാത്രയാണ് സ്കൂള്‍ ബസ് എന്ന ചിത്രത്തിന്‍റെ കഥാ തന്തൂ .

റിവ്യൂ :

റോഷന്‍ ആണ്ട്രൂസ് എന്ന സംവിധായകനിലും , ബോബി സഞ്ജയ്‌ എന്ന തിരക്കഥ കൂട്ടുകെട്ടിലും വിശ്വസിച്ചാണ് ഓരോ ആളുകളും സ്കൂള്‍ ബസിനു ടിക്കെറ്റ് എടുക്കുന്നത് .ഈ കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചതാണ്‌ അതിനു കാരണം . റോഷന്‍ ആണ്ട്രൂസ് ഇത്തവണയും ബോബി സഞ്ജയ്‌തിരക്കഥയില്‍
ചിത്രമൊരുക്കുമ്പോള്‍ ഈ പ്രതീക്ഷ അമിതമാകും . എന്നാല്‍ ആ പ്രതീക്ഷ തെറ്റിക്കാതെ ഒരു മികച്ച ചിത്രമൊരുക്കാന്‍ ഇത്തവണയും സംവിധായകന് സാധിച്ചിട്ടുണ്ട്. എല്ലാ ചിത്രങ്ങള്‍ക്കും ഒരു ആത്മാവുണ്ടാകും,അത് ചിലപ്പോള്‍ കഥയാകാം,തിരക്കഥയാകം,അഭിനേതാക്കളുടെ പ്രകടനമാകം, വിഷ്വല്‍ എഫെക്റ്റുകളാകാം. അതുപോലെ ഈ
ചിത്രത്തിന്റെ ആത്മാവ് ഇതിന്‍റെ ചായാഗ്രഹണമാണ് , ഒരു സാധാരണ കഥ കാണാന്‍ പ്രേക്ഷകനെ ആകാംശാപൂര്‍വ്വം പിടിച്ചിരുത്തുന്ന ഘടകം ഇതിലെ വ്യത്യസ്തമായ അവതരണമാണ്. പി കെ , 3 ഇഡിയറ്റ്സ് തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച സി കെ മുരളീധരനാണ് ഇതിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് , ആ അനുഭവ സമ്പത്ത് ഓരോ ഷോട്ടിലും പ്രകടമാണ്. ഓരോ സീനുകളും വളരെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ട്വിസ്റ്റുകള്‍ , സസ്പ്പെന്‍സ് അങ്ങനെയൊന്നും അധികമില്ലാത്തതിനാല്‍ തിരക്കഥാകൃത്തുകള്‍ക്ക് കാര്യമായിട്ട് കഷ്ടപ്പെടെണ്ടി വന്നിട്ടില്ല. കഥ എന്താണെന്ന് അറിഞ്ഞിട്ടൊക്കെ ഈ സിനിമ കാണാന്‍ പോകാനിരിക്കുന്നവരോടായി ഒരു കാര്യം പറയാനുണ്ട് . ഇതൊരു വലിയ സംഭവ ബഹുലമായ ഒരു കഥയോ , ക്ലൈമാക്സില്‍ ആളുകളെ ഞെട്ടിച്ച് കയ്യടി വാങ്ങിക്കുന്ന ചിത്രമോ അല്ല, ഇത് കണ്ട് അനുഭവിക്കേണ്ട ഒരു ചിത്രമാണ് . ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി കുച്ചക്കോ ബോബനും , ജയസൂര്യയുമൊക്കെ എത്തുന്നുണ്ടെങ്കിലും അത് ഈ ചിത്രത്തിന്റെ ഒരു വാണിജ്യ ഭാഗം മാത്രമാണ് , പ്രത്യേകിച്ച് ഒരു നായകനോ ,
അയാളുടെ അഭിനയത്തിനോ പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമല്ല ഇത്. ചിത്രത്തിന്‍റെ പോസ്റ്ററില്‍ ഇവരുടെ മുഖം കണ്ടാലേ ഇത്തരം അവതരണ മികവില്‍ ഒരുക്കിയ ചിത്രങ്ങള്‍ കാണാന്‍ ആളുകള്‍ കയറൂ , എന്ന തിരിച്ചറിവാകണം ഈ 2 നടന്മാരെയും ഇതില്‍ ഉള്‍ക്കൊള്ളിക്കാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത് . ജയസൂര്യയും ,
ചാക്കോച്ചനും നന്നായി തങ്ങളുടെ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്,ജയസൂര്യയുടെ ഭാര്യ വേഷത്തില്‍ അപര്‍ണ്ണയും വളരെ ഭംഗിയായി റോള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.എടുത്ത് പറയേണ്ടത് ഇതിലെ ബാല താരങ്ങളുടെ
പ്രകടനത്തെക്കുറിച്ചാണ് , ക്യാമറ മാന്‍ മുരളീധരന്റെ മകന്‍ ആകാശും, സംവിധായകന്‍ റോഷന്‍ ആണ്ട്രൂസിന്‍റെ മകള്‍ ആഞ്ചലീനയുമാണ് ഇതിലെ പ്രധാന താരങ്ങള്‍,ഇവരുടെ ആദ്യത്തെ ചിത്രമാണ് ഇതെന്ന് കാണുന്ന ഒരാള്‍ക്ക് പോലും ഫീല്‍ ചെയ്യില്ല. അത്രയ്ക്ക് അനായാസമാണ് ഈ കുട്ടികള്‍ ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കുട്ടിത്തവും,കുസൃതിയും, പക്വതയും അവരുടെ ശരീര ഭാഷയില്‍ പ്രകടമായിരുന്നു. ഈ കുട്ടികളാണ് ഈ ചിത്രത്തിലെ യഥാര്‍ത്ഥ താരങ്ങള്‍ .അധികം തുറന്നു പറയുന്നില്ലെങ്കിലും ഒരുപാട് സോഷ്യല്‍ മെസ്സേജു കൂടി ഈ ചിത്രം പങ്കുവയ്ക്കുന്നുണ്ട്. ഓരോ കുട്ടികളുടെയും കാര്യത്തില്‍ അവരുടെ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതിലെ പിനാമ്പുറം നമ്മോട് സംസാരിക്കുന്ന കാര്യങ്ങളാണ്. വളരെ മാന്യമായ രീതിയില്‍ ഡയലോഗുകള്‍
ഒരുക്കിയിട്ടുണ്ട് , അനാവശ്യമായി സീനുകള്‍ കുത്തി തിരുകാതെ പറയേണ്ട കഥ മാത്രം വളരെ ലളിതമായി ചിത്രീകരിച്ച് 2 മണിക്കൂര്‍ നേരം ബോറടിപ്പികാതെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ” സ്കൂള്‍ ബസ് ” എന്ന ചിത്രത്തിന് സാധിച്ചിട്ടുണ്ട് .

പോസിറ്റീവ്സ് ;
സംവിധാനവും ,ചായാഗ്രഹണവും വളരെ നന്നായിട്ടുണ്ട്
ഗാനങ്ങള്‍ കുഴപ്പമില്ല
ലൊക്കേഷനുകള്‍ , പശ്ചാത്തല സംഗീതം തുടങ്ങിയവ അനുയോജ്യമാണ്
വലിച്ചു നീട്ടാതെ കാര്യം മാത്രം പറഞ്ഞു പോകുന്ന തിരക്കഥ .
അഭിനേതാക്കള്‍ ഒന്നിനൊന്നു മെച്ചം .

നെഗറ്റീവ്സ് :
വാണിജ്യ വിജയം മുന്‍കൂട്ടി കണ്ടുള്ള കാസ്റ്റിംഗ് ( ഇത് മോശമല്ല പക്ഷെ ചിത്രത്തിന്റെ

ഹൈപ്പ് കൂട്ടും )
വാണിജ്യ പ്രാധാന്യത്തോടെ ഒരുക്കിയ സ്ഥിതിക്ക് അല്‍പ്പ സ്വല്‍പ്പം സസ്പ്പെന്‍സ് ഘടകങ്ങള്‍ ചേര്‍ത്തിരുന്നെങ്കില്‍ നന്നായേനെ.

NB : ചിത്രത്തിന് ഒരുപക്ഷെ ഇടകലര്‍ന്ന റെസ്പോന്‍സ് ആയിരിക്കും പലയിടത്ത് നിന്നും ലഭിക്കുക , കാരണം ഓരോ ആളുകളുടെയും ആസ്വാദന തലം വ്യത്യസ്തമാണ് , ചിത്രത്തിന് തുടക്കവും ഒടുക്കവുമുള്ള ഒരു കഥ വേണം , നടന്മാരുടെ അസാധ്യ പ്രകടനം വേണം എന്നൊക്കെ വാശി പിടിക്കുന്നവര്‍ക്ക് ഒരു പക്ഷെ ഈ ചിത്രം ഇഷ്ടമായെന്നു വരില്ല. മാസ്സ് മസാല്‍ ചിത്രങ്ങളും, കിടിലന്‍ ഡയലോഗുകളും പ്രതീക്ഷിച്ചും ” സ്കൂള്‍ ബസിനു ” ടിക്കറ്റ്‌ എടുക്കണ്ട. നിങ്ങളുടെ ലക്ഷ്യം അസ്വാദനമാണെങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം കാണാവുന്നതാണ് .

SOUTH INDIAN FILMS
റേറ്റിംഗ് : 3.25/5

Reporter : AKHIL VISHNU V S

Comments

comments

Powered by Facebook Comments

0 thoughts on “വിഷ്വല്‍ ട്രീറ്റ് ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി സ്കൂള്‍ ബസിന് ടിക്കറ്റ് എടുക്കാം –”

Leave a Reply

Your email address will not be published. Required fields are marked *

Switch to

/* ]]> */