ഒരു മുറൈ വന്ത് പാര്‍ത്തായ ഒരു ഫാന്റസ്സി ചിത്രം – നിരൂപണം വായിക്കാം

No Rating
ORU MURAI VANTH PAARTHAAYA REVIEW copy

നവാഗതനായ സാജന്‍ കെ മാത്യൂ ഉണ്ണി മുകുന്ദനെ നായകനാക്കി ഒരുക്കിയ ഒരു ഫാന്റസ്സി ചിത്രമാണ് ഒരു മുറൈ വന്ത് പാര്‍ത്തായ . അഭിലാഷ് ശ്രീധരനാണ് തിരക്കഥ ഒരുക്കിയത് . കെ ആര്‍ നാരായണന്‍റെ വരികള്‍ക്ക് വിനു തോമസ്‌ ഈണം പകര്‍ന്നിരിക്കുന്നു . കൊക്കേര്സ് എന്റര്‍ട്ടെയിന്റ്റ്മെന്റ്സിന്റെ ബാന്നെരില്‍ സിയാദ്കോക്കെറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് .

കാസ്റ്റിംഗ് :
പ്രകാശനായി ഉണ്ണി മുകുന്ദനും , പാര്‍വതിയായി പ്രയാഗ റോസ് മാര്‍ട്ടിനും പ്രധാന വേഷത്തിലെത്തുന്നു . സനൂഷ , ബിന്ദു പണിക്കര്‍ ,അജു വര്‍ഗീസ് , സുരാജ് വെഞ്ഞാറമമൂട് , ബിജു കുട്ടന്‍ , തുടങ്ങിയവരും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായി എത്തുന്നു .

കഥ :

ഒരു ഗ്രാമത്തില്‍ ഇലക്ട്രീഷനായി ജോലി ചെയ്യുകയാണ് കഥാ നായകനായ പ്രകാശന്‍ ( ഉണ്ണി മുകുന്ദന്‍ ) , സ്വന്തമായി ഒരു കടയും ഉണ്ട് . ആ നാട്ടിലെ പ്രധാന കായിക വിനോദങ്ങളിലെല്ലാം പ്രകാശനും പങ്കാളിയാണ് . 3 തവണ തോറ്റ ഗുസ്തി മത്സരത്തില്‍ ജയിക്കണമെന്ന മോഹവും, സ്നേഹിക്കുന്ന പെണ്‍കുട്ടിയെ സ്വന്തമാക്കണമെന്ന
ആഗ്രഹവുമല്ലാതെ വേറെ അത്യാഗ്രഹങ്ങള്‍ ഒന്നുമില്ലാത്ത നാട്ടിന്‍ പുറത്തുകാരന്‍. പ്രകാശന്‍റെ ആഗ്രഹാങ്ങള്‍ക്കൊക്കെ സപ്പോര്‍ട്ടുമായി നാടിലെ കൂട്ടുകാരുമുണ്ട്. ഇങ്ങനെ ജീവിതം കുഴപ്പമില്ലാതെ മുന്‍പോട്ടു പോകുമ്പോഴാണ് മുന്പ് പരിചയമില്ലാത്ത ഒരു പെണ്‍കുട്ടി പ്രകാശന്‍റെ ജീവിതത്തിലേക്ക് കടന്നു വരുന്നത് . ഇത്
പിന്നീട് അയാളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നതാണ് കഥാസാരം.

റിവ്യൂ :

ആദ്യമേ തന്നെ പറയട്ടെ ഇതൊരു ഫാന്റസ്സി ചിത്രമാണ് , അതുകൊണ്ട് തന്നെ ആ തിരിച്ചറിവോടെ വേണം പടം കാണാന്‍ പോകാന്‍ . പതിവ് ന്യൂ ജെന്‍ ചിത്രങ്ങളുടെ ശൈലി വിട്ടു , പഴയകാല സിനിമകളുടെ കഥ പറയുന്ന രീതി കടമെടുത്താണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത് . അതുകൊണ്ട് തന്നെ നഷ്ടപെട്ടു പോയി എന്ന് കരുതിയ ആ ദ്രിശ്യ
വിരുന്ന് ഒരു മുറൈ വന്ത് പാര്‍ത്തായയിലൂടെ തിരികെ കൊണ്ട് വറാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. വ്യത്യസ്തമായ ഒരു തിരക്കഥയാണ് ഈ ചിത്രത്തിന്‍റെത് . ഒരു പരീക്ഷണ ചിത്രമെന്നൊക്കെ പറയാം . ലാഗ്ഗിംഗ് ഉണ്ടാകാതെ ഇരിക്കാന്‍ ആദ്യ പകുതി വളരെ വേഗത്തിലാണ് മുന്‍പോട്ടു കൊണ്ട് പോയിരിക്കുന്നത് . സാധാരണ ഒരു മലയാള സിനിമ കാണുന്ന ഫീല്‍ മാത്രമേ ആദ്യ പകുതിയില്‍ പ്രേക്ഷകന് ലഭിക്കൂ , പക്ഷെ ഇന്‍റര്‍വല്ലിനു മുന്‍പാണ് കഥ സിനിമയാകുന്നത് , ഇടവേളയ്ക്ക് തൊട്ടു മുന്‍പുള്ള ട്വിസ്റ്റ്‌ നന്നായിട്ടുണ്ട് , ഈ ഒരു ട്വിസ്റ്റ് ആണ് ഈ ചിത്രത്തിന്റെ രണ്ടാം പകുതിയിലേക്ക് പ്രേക്ഷകനെ ആകംഷാപൂര്‍വ്വം പിടിച്ചിരുത്തുന്നത് . രണ്ടാം
പകുതിയില്‍ അല്പം ലാഗ്ഗിംഗ് ഉണ്ടെങ്കിലും അവസാനം വരെ ഈ സിനിമ കണ്ടിരിക്കാന്‍ ഇതിലെ ഫാന്റസ്സിയായ ഘടകം മാത്രം മതി , പതിവ് പോലെ ശുഭ പര്യവസാനമാണെങ്കിലും ഈ ചിത്രം ഒരു ഫ്രഷ്‌ ഫീലാണ് കാഴ്ച്ചക്കാരന് നല്‍കുന്നത്. എന്തുകൊണ്ടാണ് ഇതിനു ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന് പേരിട്ടിരിക്കുന്നതെന്ന്
ചിത്രം കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും, കുട്ടികള്‍ക്കും ,കുടുംബത്തിനുമൊക്കെ ഈ ചിത്രം നന്നായി രസിക്കും . യാതൊരു അനാവശ്യ ഡയലോഗുകളോ , സീനുകളോ ഈ ചിത്രത്തിലില്ല , അതുകൊണ്ട് തന്നെ ധൈര്യമായി ഫാമിലിയോടൊപ്പം കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് ” ഒരു മുറൈ വന്ത് പാര്‍ത്തായ “. അഭിനേതാക്കളുടെ പ്രകടനം വിലയിരുത്തിയാല്‍ പുതുമുഖങ്ങള്‍ മാത്രം അല്‍പ്പം കല്ലുകടിയുണ്ടാക്കി , ഉണ്ണി മുകുന്ദന്‍ തനി നാട്ടിന്‍ പുറത്തുകാരന്റെ ശൈലിയില്‍ തന്നെ പ്രകാശനെ നന്നായിട്ട് അവതരിപ്പിച്ചു . ഉണ്ണിയുടെ ചിരിയും, വേഷവിധാനങ്ങളും ആ കഥാപാത്രത്തോട് കാഴ്ചക്കാരനുമായി ഒരു അടുപ്പം ഉണ്ടാക്കുന്നുണ്ട് . ഉണ്ണിയുടെ
അമ്മയായി ബിന്ദു പണിക്കരും , കൂട്ടുകാരായെത്തിയ ബിജുക്കുട്ടനും,അജു വര്‍ഗീസും,സുധി കോപ്പയുമൊക്കെ നന്നായി അഭിനയിച്ചു . നായികമാരില്‍ പ്രയാഗ തനിക്ക് ലഭിച്ച വേഷം പരമാവധി മെച്ചപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട് . സനൂഷ തന്റെ എക്സ്പീരിയന്‍സ് കൈ മുതലാക്കി കഥാപാത്രം ഗംഭീരമാക്കിയിട്ടുണ്ട്. ചിത്രത്തിലെ പാട്ടുകള്‍ കേള്‍ക്കാനും , അതിലുപരി കാണാനും രസമുള്ളതാണ്. പ്രത്യേകിച്ച് ദൃശ്യാവിഷ്ക്കാരം പാട്ടുകളുടെ ആസ്വാദനതലത്തിലൂടെ മുന്‍പോട്ടു കൊണ്ട് പോകുന്നു .

പോസിറ്റീവ്സ് ;
ചായാഗ്രഹണം നന്നായിട്ടുണ്ട് , സംവിധാനവും
ഗാനങ്ങള്‍ മനോഹരമാണ്
ഇടവേളയ്ക്ക് മുന്‍പുള്ള ടിസ്റ്റ്
വ്യത്യസ്തമായ കഥ .

നെഗറ്റീവ്സ് :
രണ്ടാം പകുതിയില്‍ ചിലയിടത്തൊക്കെ ലാഗ്ഗിംഗ് അനുഭവപ്പെടുന്നുണ്ട്
പാശ്ചാത്തല സംഗീതം മെച്ചപ്പെടുത്താം .
ചിലയിടത്തൊക്കെ തമാശകള്‍ ബോറടിപ്പിച്ചു .

ഈ ചിത്രം കാണുന്നവരുടെ അപ്പോഴത്തെ അവസ്ഥ പോലെയിരിക്കും അവരുടെ വിലയിരുത്തലും , ഒരു കാമുകിയോടോപ്പമോ , ക്ലാസ്സ് കട്ട് ചെയ്ത് കൂട്ടുകാരുമായോ വന്നു കയ്യടിച്ച് പോകാന്‍ പറ്റിയ ഒരു മാസ്സ് പടമല്ല ഇത്, സാധാരണ മലയാള സിനിമയില്‍ കണ്ടു വരുന്ന ശൈലിയില്‍ നിന്ന് മാറി നിന്നുകൊണ്ട് കുടുംബത്തോടും ,
കുട്ടികളോടുമൊപ്പം കാണാന്‍ പറ്റിയ ഒരു രസകരമായ ചിത്രമാണ് ” ഒരു മുറൈ വന്ത് പാര്‍ത്തായ ”

SOUTH INDIAN FILMS
റേറ്റിംഗ് : 3/5

Reporter : AKHIL VISHNU V S

Comments

comments

Powered by Facebook Comments

0 thoughts on “ഒരു മുറൈ വന്ത് പാര്‍ത്തായ ഒരു ഫാന്റസ്സി ചിത്രം – നിരൂപണം വായിക്കാം”

Leave a Reply

Your email address will not be published. Required fields are marked *

Switch to

/* ]]> */