സിങ്കം 2 വിന്‍റെ കളക്ഷന്‍ മറികടന്നു സൂര്യയുടെ സയന്‍സ് ഫിക്ഷന്‍ ചിത്രം 24, ഇത് മാസ്സ് ചിത്രങ്ങള്‍ക്ക് മുകളിലുള്ള ” ക്ലാസ്സ്” വിജയം

No Rating
24 singam 2

വിക്രം കുമാറിന്‍റെ സംവിധാനത്തില്‍ സൂര്യ നിര്‍മ്മിച്ച്‌ നായകനും വില്ലനുമായി സൂര്യ തന്നെ പകര്‍ന്നാടിയ 24 എന്ന ചിത്രത്തിന്‍റെ അലയടികള്‍ അവസാനിക്കുനില്ല . ലോകമെമ്പാടും തമിഴ് , തെലുങ്ക് ഭാഷകളിലായി 2150 തിയേട്ടരുകളില്‍ റിലീസായ ചിത്രം 10 ദിവസങ്ങള്‍ കൊണ്ട് 100 കോടി കളക്ഷന്‍ നേടിയത് വാര്‍ത്തയായിരുന്നു . കൂടാതെ യു എസ് എ യില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന നേട്ടവും ഈ ചിത്രം സ്വന്തമാക്കി . 10 ദിവസം കൊണ്ട് 10 കൊടിയിലുമധികമാണ് ഇവിടെ ചിത്രം കളക്റ്റ് ചെയ്തത് . രജനികാന്ത് നായകനായ എന്തിരന്‍ 2 വിന്റെ റെക്കോര്‍ഡാണ് ഇവിടെ പഴങ്കഥയായത്. എന്നാല്‍ ഇതിനൊക്കെ പുറമേ സൂര്യ തന്നെ നായകനായ സിങ്കം 2 ലോകമെമ്പാടും ആകെ നേടിയ കളക്ഷന്‍ 24 മറികടന്നിരിക്കുന്നു എന്നാണു ഏറ്റവും പുതിയതായി ലഭിക്കുന്ന വിവരം. സിങ്കം 2 ആകെ നേടിയത് 123 കോടി രൂപയായിരുന്നു . ഈ നേട്ടമാണിപ്പോള്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 24 മറികടന്നിരിക്കുന്നത് . ചിത്രത്തിന്‍റെ ഒഫീഷ്യല്‍ വിതരണക്കാരായ സ്റ്റുഡിയോ ഗ്രീനാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത് . സിങ്കം 2 പോലുള്ള മാസ്സ്-മസാല ചിത്രങ്ങള്‍ വമ്പന്‍ വിജയങ്ങളാകുന്നതും, 100 കോടി ക്ലബ്ബില്‍ കയറുന്നതുമൊക്കെ തമിഴകത്ത് സര്‍വ്വസാധാരണമാണ് . എന്നാല്‍ 24 പോലുള്ള സയന്‍സ് ഫിക്ഷന്‍ പരീക്ഷണ ചിത്രങ്ങള്‍ ഇത്തരമൊരു നേട്ടം കൈവരിക്കുന്നത് സിനിമാ ലോകത്തിനു തന്നെ പ്രചോദനമായിരിക്കുകയാണ്. ലോകമെമ്പാടും വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം ഇനി എതൊക്കെ റെക്കോര്‍ഡുകള്‍ കൂടി പഴങ്കഥയാക്കുമെന്നു കാത്തിരുന്നു കാണാം .

Comments

comments

Powered by Facebook Comments

0 thoughts on “സിങ്കം 2 വിന്‍റെ കളക്ഷന്‍ മറികടന്നു സൂര്യയുടെ സയന്‍സ് ഫിക്ഷന്‍ ചിത്രം 24, ഇത് മാസ്സ് ചിത്രങ്ങള്‍ക്ക് മുകളിലുള്ള ” ക്ലാസ്സ്” വിജയം”

Leave a Reply

Your email address will not be published. Required fields are marked *

Switch to

/* ]]> */