കേരളത്തിൽ വീണ്ടും ദുൽഖർ തരംഗം ; യുട്യൂബ് ഇന്ത്യ പോപ്പുലര്‍ ലിസ്റ്റില്‍ മൂന്നാമതായി കമ്മട്ടിപ്പാടം ട്രെയിലര്‍.

00
13198606_1010412695672735_6594620486703456767_o

Watch Kammattipadam trailor here ;
ദുൽക്കർ സൽമാന്റെ ആക്ഷൻ ത്രില്ലർ എന്ന വിശേഷവുമായാണ് കമ്മട്ടിപ്പാടം വരുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലറിലും ഇതേആവേശം തന്നെ അണിയറപ്രവർത്തകർക്ക് കൊണ്ടുവരാനും സാധിച്ചു.

ഇതിനകം 2.33 ലക്ഷത്തിലേറെപ്പേര് ട്രെയിലർ കണ്ട് കഴിഞ്ഞു‍. യുട്യൂബ് ഇന്ത്യ പോപ്പുലര്‍ ലിസ്റ്റില്‍ മൂന്നാമതാണ് ഇപ്പോള്‍ ട്രെയിലര്‍. കമ്മട്ടിപ്പാടത്തിന്റെ ടീസറിനും വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്. ടീസര്‍ ഇതുവരെ 6.37 ലക്ഷം പേര്‍ യുട്യൂബില്‍ കണ്ടു.

കൃഷ്ണന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ദുൽക്കർ എത്തുന്നത്. മുംബൈയില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന കൃഷ്ണന്‍ എന്ന നാല്‍പത്തിമൂന്നുകാരന്റെ ബാല്യം മുതല്‍ 43 വയസ് വരെയുള്ള ജീവിതവുമാണ് ചിത്രം. വിനായകനാണ് വില്ലൻ വേഷത്തിൽ.

ഷോണ്‍ റൂമി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, അഞ്ജലി അനീഷ്, സൗബിന്‍ ഷാഹിര്‍, പി.പാലചന്ദ്രന്‍, അലന്‍സിയര്‍ ലേ, അനില്‍ നെടുമങ്ങാട്, മുത്തുമണി എന്നിങ്ങനെ വന്‍ താരനിര അണിനിരക്കുന്നുണ്ട്. മെയ് 20ന് ചിത്രം തിയറ്ററുകളിലെത്തും.

Comments

comments

/* ]]> */