തമിഴ് ചാർളിയായി മാധവൻ, ഷൂട്ടിംഗ് ആരംഭിച്ചു

00
medi

മലയാളത്തില്‍ നിരൂപകര്‍ക്കിടയിലും ബോക്‌സ് ഓഫിസിലും ഒരു പോലെ മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രമാണ് ചാര്‍ലി. സംസ്ഥാന പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചാര്‍ലി ഇപ്പോള്‍ തമിഴകവും കീഴടക്കാന്‍ ഒരുങ്ങുകയാണ്. നേരത്തേ ചാര്‍ലി കണ്ട് ഇഷ്ടപ്പെട്ട ധനുഷ് ചിത്രം തമിഴില്‍ അവതരിപ്പിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പ്രതീക് ചൗധരിയും ശ്രുതി നല്ലപ്പയുമാണ് ചിത്രത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയത്. പ്രമോദ് ഫിലിംസിന്റെ ബാനറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തു.

ഇപ്പോള്‍ പ്രചരിക്കുന്ന ഏറ്റവും ഇന്ററസ്റ്റിംഗ് ആയ വിവരം എന്താണെന്നാല്‍, ചാര്‍ലിയായെത്തുന്നത് മാധവനാണ് എന്നതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചാര്‍ലിയിലെ പ്രകടനത്തിന്റെ പേരില്‍ ദുല്‍ഖര്‍ സല്‍മാനെ ട്വിറ്ററിലൂടെ മാധവന്‍ പ്രശംസിച്ചിരുന്നു. ഏതായാലും ഈ വിവരം ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ക്ലൈമാക്‌സ് രംഗങ്ങളുടെ ചിത്രീകരണമാണ് ആദ്യം ആരംഭിച്ചിട്ടുള്ളത്.
പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ മലയാളത്തിലും ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് മാധവന്‍.

Comments

comments

/* ]]> */