ബി ഉണ്ണികൃഷ്ണന്‍റെ പുതിയ ചിത്രത്തിലും മോഹന്‍ലാല്‍ തന്നെ നായകന്‍ , ഇരുവരും ഒരുമിക്കുന്ന നാലാമത്തെ ചിത്രം ഉടന്‍ ആരംഭിക്കും

00
mohanlal and b unnikrishnan

മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായ ബി ഉണ്ണികൃഷ്ണന്‍ , മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ് . മുന്പ് ഇവര്‍ ഒന്നിച്ച ചിത്രങ്ങളൊക്കെ സസ്പെന്‍സ് ത്രില്ലറുകളായിരുന്നെങ്കില്‍ , ഇത്തവണ കുടുംബ ബന്ധങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രമാകും വെള്ളിത്തിരയിലെത്തുക . ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങളെക്കുറിച്ച് സംവിധായകന്‍ സംസാരിക്കുന്നു .

mohanlal and b unnikrishnan1

” അതേ , പുതിയ ചിത്രത്തിൽ മോഹൻലാലാണു നായകൻ. രണ്ടു മാസത്തിനുള്ളിൽ ചിത്രീകരണം ആരംഭിക്കും. മിസ്റ്റർ ഫ്രോഡിനു ശേഷം ഞാൻ സിനിമ ചെയ്തിട്ടില്ല. പുതിയ ചിത്രത്തിനു തീർച്ചയായും ഫ്രെഷ്നസ് ഉണ്ടാകും. സമയമെടുത്ത്, നല്ല പരിശ്രമമെടുത്ത് എടുത്തു ചെയ്ത തിരക്കഥയാണ്. കുടുംബ ബന്ധങ്ങളിൽ കേന്ദ്രീകരിച്ചുള്ള റിലേഷൻഷിപ് ഡ്രാമയെന്നു വിളിക്കാം. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ വിനോദ ഘടകങ്ങൾ ധാരാളമുണ്ടാകും.. ലാൽ ചിത്രത്തിനു ശേഷം ചെറിയ ബജറ്റിലൊരു ചിത്രം.സിദ്ദീഖിനു മുഖ്യ വേഷം. ഒരു യുവനടനും പ്രാധാന്യമുള്ള വേഷത്തിലെത്തും. ഒരു തെലുങ്കു ചിത്രം കൂടി ചെയ്യുന്നുണ്ട്. ബിഗ്ബജറ്റ് ചിത്രമായിരിക്കും. എന്റെ ആദ്യ ഇതരഭാഷാ ചിത്രം കൂടിയാകും അത്.

മുന്പ് ഈ കൂട്ടുകെട്ടിലൊരുങ്ങിയ മാടമ്പി , ഗ്രാന്‍ഡ്‌ മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ വമ്പന്‍ വിജയങ്ങളായിരുന്നുവെങ്കിലും , അവസാനമിറങ്ങിയ മിസ്റ്റര്‍ ഫ്രോഡ് പരാജയപ്പെട്ടിരുന്നു . പുതിയ ചിത്രം ഇരുവര്‍ക്കും ഒരു തിരിച്ചുവരവായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ .

Comments

comments

/* ]]> */