മമ്മൂട്ടിയുടെ കര്‍ണന്‍ ഇല്ല , പകരം മെഗാ സ്റ്റാര്‍ 393

00
mega

MEGA 3

മലയാള സിനിമാ പ്രേമികള്‍ വളരെ ആകാംഷയോടെ കേട്ടിരുന്ന വാര്‍ത്തയായിരുന്നു ശ്രീകുമാറിന്റെ തിരക്കഥയില്‍ മധുപാല്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന  കര്‍ണന്‍ . മഹാഭാരത പാശ്ചാതലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ കര്‍ണന്‍ എന്ന ചരിത്ര കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നത് കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് എന്നാല്‍ നിരാശപ്പെടേണ്ടി വരും . കാരണം ഉടനെയൊന്നും ചിത്രം നടക്കുന്ന മട്ടിലെന്നാണ് സിനിമാ ലോകത്ത് നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍ .മുമ്പ് പലപ്പോഴായി  കര്‍ണന്‍ എന്ന ഇതിഹാസ കഥാപാത്രത്തെ സ്‌ക്രീനില്‍ എത്തിക്കാന്‍ പലരും ശ്രമിച്ചിരുന്നു എങ്കിലും അതൊന്നും ഫലപ്രാപ്തിയില്‍ എത്തിയിരുന്നില്ല. ഏറെക്കാലത്തിനു ശേഷം ആര്‍ എസ് വിമലിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി കര്‍ണനെത്തുമെന്നാണ്‌ ആദ്യം പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ അതിനു പിന്നാലെ നിര്‍മാതാവും തിരക്കഥാകൃത്തുമായ കെ ശ്രീകുമാര്‍ താന്‍ 17 വര്‍ഷമായി ശ്രമിക്കുന്ന കര്‍ണന്റെ ജീവിതം ആസ്പദമാക്കിയ ചിത്രം ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് അറിയിച്ച് രംഗത്തെത്തിയിരുന്നു . എന്നാല്‍ വിമലിന്റെ കര്‍ണന്‍ തിരക്കഥ പൂര്‍ത്തിയാക്കി ഷൂട്ടിംഗിലേക്ക് നീങ്ങുമ്പോഴും മധുപാലിന്റെ കര്‍ണന്റെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

MEGA 2

അതേ സമയം മമ്മൂക്ക ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ ഈ വര്‍ഷത്തെ ബിഗ്‌ ബജറ്റ് ചിത്രം മെഗാ സ്റ്റാര്‍ 3 9 3 ഉണ്ടായിരിക്കുമെന്ന് ഉറപ്പായി . അഖില്‍ പോള്‍ അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന്  സംവിധാനം ചെയ്യുന്ന ഈ ചിത്രം കഴിഞ്ഞ വര്ഷം അവസാന മാസം ഷൂട്ട്‌ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തീരാന് കാല താമസം ഉണ്ടായതിനെത്തുടര്‍ന്നു നീണ്ടു പോവുകയായിരുന്നു .മമ്മൂട്ടിയെ നായകനാക്കി വെറുതെ ഒരു സിനിമ ഒരുക്കാനല്ല അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത് , മമ്മൂട്ടി എന്ന നടനെയും താരത്തെയും കഴിയും വിധം ഉപയോഗിക്കുന്ന ചിത്രമായിരിക്കും ” മെഗാ സ്റ്റാര്‍ 393 ” ഏറെ നാളുകള്‍ക്ക് ശേഷം എത്തുന്ന  മമ്മൂക്കയുടെ ഒരു മാസ്സ് റോള്‍ തിയേറ്ററില്‍ ആഘോഷമാക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍ .

Comments

comments

/* ]]> */